Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumkandam

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 13 പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് കൂ​ട്ടാ​റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ല​യി​ൽ​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് പേ​രെ ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കൂ​ട്ടാ​ർ-​ക​മ്പം​മെ​ട്ട് റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം. ഉ​ടു​മ്പ​ന്‍​ചോ​ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ കി​ഴ​ക്കേ​ക്ക​വ​ല ബി​എ​ഡ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ​രെ വെ​ല്ലു​വി​ളി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ടൗ​ണി​ലേ​ക്ക് വ​രേ​ണ്ട യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ക്ലേ​ശം ചെ​റു​ത​ല്ല. സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ശേ​ഷം 50 മു​ത​ല്‍ 90 രൂ​പ വ​രെ മു​ട​ക്കി ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് ടൗ​ണി​ലേ​ക്ക് എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള​ത്.

മൂ​ന്നാ​ര്‍, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ഉ​ടു​മ്പ​ന്‍​ചോ​ല, ചെ​മ്മ​ണ്ണാ​ര്‍, പൂ​പ്പാ​റ, ശാ​ന്ത​ന്‍​പാ​റ, ദേ​വി​കു​ളം, മാ​വ​ടി, മ​ഞ്ഞ​പ്പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി അ​ടു​ത്ത ചാ​ലു​വ​രെ സ്റ്റാ​ൻ​ഡി​ൽ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്. സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ക്കി​വി​ടു​ന്ന യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ എ​ത്തേ​ണ്ട​വ​രാ​ണ്.

താ​ലൂ​ക്ക് ഓ​ഫീ​സ്, സ​പ്ലൈ ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, സ​ര്‍​വേ ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കെ​എ​സ്ആ​ര്‍​ടി​സി ഓ​ഫീ​സ്, കോ​ട​തി, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്, സാ​മു​ഹ്യ​ക്ഷേ​മ വ​കു​പ്പ്, എ​ക്‌​സൈ​സ് ഓ​ഫീ​സ്, എ​ഇ ഓ​ഫീ​സ്, വി​വി​ധ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, ബി​എ​ഡ് കോ​ള​ജ്, ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ​സ​ര്‍​കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു കി​ഴ​ക്കേ ക​വ​ല​യി​ലാ​ണ്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​വി​ടെ എ​ത്തേ​ണ്ട​വ​ര്‍​ക്കും ഈ ​ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും കി​ഴ​ക്കെ ക​വ​ല​യി​ല്‍ എ​ത്താ​ന്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് രാ​വി​ലെ​യും മ​ട​ങ്ങി​പ്പോ​കാ​ന്‍ വൈ​കു​ന്നേ​ര​വും ഓ​ട്ടോ റി​ക്ഷാ വി​ളി​ക്ക​ണം.

സ്റ്റാ​ൻ​ഡി​ൽ ട്രി​പ്പ് അ​വ​സാ​നി​ക്കു​ന്ന എ​ല്ലാ ബ​സു​ക​ളും കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ എ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി മ​ട​ങ്ങാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up